ഗാൽവേ: പുതിയ ബ്രാൻഡിംഗിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗാൽവേ സിറ്റി കൗൺസിൽ. ഇന്ന് വൈകീട്ട് സിറ്റി ഹാളിൽ കൗൺസിലർമാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് ബ്രാൻഡിംഗ് ചർച്ച ചെയ്യുന്നതിനാണ് യോഗം.
കൗൺസിൽ നൽകുന്ന സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ലോഗോകൾ രണ്ടാഴ്ച മുൻപ് കൗൺസിൽ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേരുന്നത്. ഇതിൽ മെറൂൺ നിറത്തിലുള്ള ലോഗോ മറ്റ് നിരവധി കോർപ്പറേറ്റ് ബ്രാൻഡുകളോട് സാമ്യമുള്ളതായി കണ്ടെത്തിയിരുന്നു. റീബ്രാൻഡിംഗിനായി ഏകദേശം 28,000 യൂറോയാണ് ചിലവാക്കിയത്.
Discussion about this post

