ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി. 32 വയസ്സുള്ള മൈക്കിൾ മലോണിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കൊലക്കുറ്റം ചുമത്തി. പ്രമുഖ വ്യവസായി സ്റ്റീഫൻ മക്കാഹില്ലിനെയാണ് മൈക്കിൾ കൊലപ്പെടുത്തിയത്.
ലെറ്റർകെന്നി ജില്ലാ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയെ കാസിൽറിയ ജയിലിലേക്ക് റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച വീണ്ടും വെർച്വലായി യുവാവിനെ കോടതിയിൽ ഹാജരാക്കും. 60 വയസ്സുള്ള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സ്റ്റീഫൻ മക്കാഹിൽ. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സൂചന.
Discussion about this post

