കോർക്ക്: കോർക്ക് സിറ്റിയിൽ കുത്തേറ്റു മരിച്ച 59 കാരിയുടെ മൃതദേഹം നാളെ സംസ്കരിക്കും. ബ്ലാക്ക്റോക്കിലെ സെന്റ് മൈക്കിൾസ് സെമിത്തേരിയിലാണ് മുൻ കെമിക്കൽ എൻജിനീയറും ബാലിൻസ്പിറ്റിൽ സ്വദേശിനിയുമായ സ്റ്റെല്ല ഗല്ലഗറിന്റെ മൃതദേഹം സംസ്കരിക്കുക. സംസ്കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ ഇന്ന് വൈകീട്ടും നാളെയുമായി നടക്കും.
കോർക്കിലെ ബോറീൻമണ്ണ റോഡിലുള്ള ടെമ്പിൾ ഹിൽ ഫ്യൂണറൽ ഹോമിൽ ഇന്ന് വൈകീട്ട് 5 മണി മുതൽ 6 മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പ്രത്യേക ശുശ്രൂഷകളും നടക്കും. നാളെ രാവിലെ 11 മണിയോടെ മൃതദേഹം ബാലിൻലോവിലെ അവർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ എത്തിയ്ക്കും. ഇവിടെ ദിവ്യബലി നടക്കും. ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ശേഷം വൈകീട്ടോടെ മൃതദേഹം സംസ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്റ്റെല്ല കുത്തേറ്റ് മരിച്ചത്.

