ഡബ്ലിൻ/ ന്യൂഡൽഹി: ഇന്ത്യയിലും സെന്റ് പാട്രിക്സ് ദിനം ആഘോഷിച്ചു. ന്യൂഡൽഹിയിലെ ഐറിഷ് എംബസിയിൽ ആയിരുന്നു കഴിഞ്ഞ ദിവസം ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. അയർലൻഡും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുക ലക്ഷ്യമിട്ടാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
വ്യാപാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ അയർലൻഡ് ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് അറ്റോർണി ജനറൽ റോസ ഫാനിംഗ് പറഞ്ഞു. നിലവിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാർ അയർലൻഡിൽ ജോലി ചെയ്യുന്നു. രാജ്യത്തെ തൊഴിൽ ശക്തിയുടെ നല്ലൊരുഭാഗം ഇന്ത്യക്കാരാണെന്നും ഫാനിംഗ് പറഞ്ഞു.
Discussion about this post

