ഡബ്ലിൻ: ഇന്ത്യ- അയർലൻഡ് ടി20 ക്രിക്കറ്റ് പരമ്പര ജൂണിൽ. ഡബ്ലിനിലെ മാലഹൈഡിൽ ഉൾപ്പെടെയുള്ള വേദികളിലാണ് മത്സരങ്ങൾ നടക്കുക. അതേസമയം മത്സരത്തിന് മുന്നോടിയായി സമഗ്രമായ മാറ്റമാണ് ടീമിൽ ഉണ്ടായിരിക്കുന്നത്.
ടി20 ലോകകപ്പിൽ അയർലൻഡിന്റെ ഭാഗത്ത് നിന്നും മോശം പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ടീമിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ടി20 ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് സ്ഥാനമൊഴിഞ്ഞു. ജൂണിലെ പരമ്പരയ്ക്ക് മുൻപായി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കും.
Discussion about this post

