ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വിലയിൽ വീണ്ടും മുന്നേറ്റം. ഏഴ് ലക്ഷത്തോളം യൂറോയാണ് സൗത്ത് ഡബ്ലിനിലെ വീടിന്റെ ശരാശരി വില. ഈ മാസം ആദ്യം മുതൽക്കേ ഭവന വിലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണ്ടെത്തൽ.
സൗത്ത് ഡബ്ലിനിൽ ഒരു വീടിന്റെ ശരാശരി വില എന്നത് 6,80,000 യൂറോയാണ്. വീടുകൾക്കൊപ്പം അപ്പാർട്ട്മെന്റുകളുടെ വിലയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഡബ്ലിന് പുറത്ത് വീടുകളുടെ വിലയിൽ 7.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. മിഡ്ലാൻഡ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായിരിക്കുന്നത്.
Discussion about this post

