കൂടിയാട്ടത്തിന്റെ നാടാണ് ഇരിങ്ങാലക്കുട . മധ്യകേരളത്തിലെ രാഷ്ട്രീയത്തിന്റെ നിർണ്ണായക കേന്ദ്രവും. ഇരിങ്ങാലക്കുട നഗരവും സമീപത്തെ ഗ്രാമപ്രദേശങ്ങളും ചേർന്നതാണ് ഈ മണ്ഡലം. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട നഗരസഭയും ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, പോറത്തിശ്ശേരി, വേളൂക്കര എന്നീ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2021-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഏകദേശം 2,01,978 രജിസ്റ്റർ ചെയ്ത വോട്ടർമാരാണുണ്ടായിരുന്നത്.
വനവാസത്തിനു പോയ സഹോദരൻ ശ്രീരാമനെ മടക്കി കൊണ്ടുവരാൻ രാജഭരണം ഉപേക്ഷിച്ച് കാട്ടിലേയ്ക്ക് പോയ ഭരതന്റെ പ്രതിഷ്ഠയുള്ള ഏക നാടും ഇത് തന്നെ. 1957 ൽ ഒന്നാം നിയമസഭയിൽ സിപിഐയിലെ സി അച്യുതമേനോനാണ് ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ചത്. പിന്നീട് കെ.ടി. അച്യുതൻ , സി.കെ. രാജൻ , സി.എസ്. ഗംഗാധരൻ , സിദ്ധാർത്ഥൻ കാട്ടുങ്ങൽ അങ്ങനെ എം എൽ എ മാർ മാറിമാറി വന്നു. 1982 മുതൽ 1996 വരെ ഇരിങ്ങാലക്കുട എൽ ഡി എഫ് സ്വതന്ത്രസ്ഥാനാർത്ഥി ലോനപ്പൻ നമ്പാടനൊപ്പം നിന്നു. 2001 മുതൽ 2011 വരെ കേരള കോൺഗ്രസിന്റെ തോമസ് ഉണ്ണിയാടനൊപ്പമായിരുന്നു മണ്ഡലം.
2021-ലെ തിരഞ്ഞെടുപ്പിൽ നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ഡോ. ആർ. ബിന്ദു ഉജ്ജ്വല വിജയം നേടി. 62,493 വോട്ടുകൾ (40.27%) നേടിയാണ് അവർ മണ്ഡലം നിലനിർത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. തോമസ് ഉണ്ണിയാടന് (കേരള കോൺഗ്രസ് ജേക്കബ്) 56,544 വോട്ടുകൾ (36.44%) ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് 34,329 വോട്ടുകൾ (22.12%) നേടി മൂന്നാം . യുഡിഎഫും എൻഡിഎയും വലിയ വോട്ട് വിഹിതം പിടിച്ചെങ്കിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എൽഡിഎഫ് മണ്ഡലം നിലനിർത്തി.2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഞെട്ടിച്ചുകൊണ്ട് എൻ.ഡി.എ സ്ഥാനാർഥി സന്തോഷ് ചെറാകുളവും 30000ല്‍ പരം വോട്ടുകള്‍ നേടിയിരുന്നു.
നഗരവികസനം,തൊഴിൽ മേഖലകളുടെ വളർച്ച , ആധുനിക ചികിത്സാസംവിധാനം എന്നിവയാണ് ഇവിടെ ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ. വ്യാപാരം, സേവന മേഖലകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇരിങ്ങാലക്കുട നഗരത്തിന്റെ വികസനം.
എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദു ഇവിടെ നേരത്തെ തന്നെ രംഗത്തിറങ്ങിയിരുന്നു.യു.ഡി.എഫ് സ്ഥാനാർഥിയായി തോമസ് ഉണ്ണിയാടനും, എന്‍.ഡി.എ സ്ഥാനാർഥിയായി സന്തോഷ് ചെറാകുളവും അങ്കത്തിനിറങ്ങിക്കഴിഞ്ഞു.അധികാരത്തിനായി നിൽക്കുന്നവരെയല്ല , സ്വന്തമെന്ന് കരുതി സ്നേഹിക്കുന്നവർക്ക് സർവ്വസ്വവും നൽകുന്ന ഭരതന്റെ മണ്ണാണിത് . അതുകൊണ്ട് തന്നെ സ്ഥാനാർത്ഥികളിൽ നിന്ന് ഇവിടുത്തെ വോട്ടർമാർ പ്രതീക്ഷിക്കുന്നതും ഈ ചേർത്ത് നിർത്തൽ തന്നെ.

