ഡബ്ലിൻ: ഡിഎംആർ നോർത്ത് ഗാർഡ ഡിവിഷന്റെ പുരസ്കാരം സ്വന്തമാക്കി കേരള ബാഡ്മിന്റൺ ക്ലബ്ബ് (കെബിസി) ജൂനിയർ ടീം. യൂത്ത് ഗ്രൂപ്പിനുള്ള പുരസ്കാരമാണ് ജൂനിയർ ടീം സ്വന്തമാക്കിയത്. ബാലിമൂണ്ണിൽ പ്രവർത്തിക്കുന്ന ക്ലബ്ബിൽ 120 ലധികം കുട്ടികൾ പരിശീലനം നേടുന്നുണ്ട്.
13 മുതൽ 18 വരെ പ്രായമുള്ളവരുടെ ടീമാണ് പുരസ്കാര നേട്ടം സ്വന്തമാക്കിയത്. ഈ പ്രായത്തിലുള്ള 70 ലധികം കുട്ടികൾ ക്ലബ്ബിന്റെ ഭാഗമായി പരിശീലനം നേടുന്നുണ്ട്. ഇതിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ലീഡ് എടുക്കുന്നത്. ഡബ്ലിൻ ജുവനൈൽ ലീഗ് കപ്സിൽ ഒൻപത് ടീമുകaൾക്കാണ് ട്രോഫികൾ ലഭിച്ചത്.
Discussion about this post