ഡബ്ലിൻ: പലസ്തീന് വേണ്ടി സിൻഫെയിൻ കൊണ്ടുവന്ന ബില്ലിനെ തോൽപ്പിച്ച് ഭരണപക്ഷം. ഇസ്രായേൽ വാർ ബോണ്ടുകൾ വിൽക്കുന്നതിൽ നിന്നും അയർലന്റ് സെൻട്രൽ ബാങ്കിനെ വിലക്കുന്ന ബ്ലില്ലിനാണ് തിരിച്ചടി നേരിട്ടത്. 75 നെതിരെ 87 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്.
ബില്ലിനെ പ്രതികൂലിച്ച് ഫിനഫാളും ഫിനഗേലും സർക്കാരിനൊപ്പം ചേർന്നു. ഇതാണ് തോൽവിയ്ക്ക് കാരണം ആയത് എന്നാണ് സൂചന. ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ സഭയിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാടകീയ പ്രതിഷേധത്തിനും സഭ വേദിയായി.
Discussion about this post

