ഡബ്ലിൻ: സിൻ ഫെയിൻ വനിതാ അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഭീകരവാദ കേസിൽ പങ്കാളി അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി വനിതാ അംഗത്തിനെതിരെ നടപടി സ്വീകരിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദ കേസിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സ്പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് പങ്കാളിയെ അറസ്റ്റ് ചെയ്തത്.
സിൻ ഫെയ്ൻ പാർട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെയായിരുന്നു വനിതാ അംഗത്തെ പുറത്താക്കിയ വിവരം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് വനിതാ അംഗത്തിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയതായി പാർട്ടി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം പാർട്ടിയിൽ നിന്നും വനിതാ അംഗം മറച്ചുവച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് വനിതാ അംഗത്തെ പുറത്താക്കുകയാണെന്നും സിൻ ഫെയിൻ കൂട്ടിച്ചേർത്തു.
Discussion about this post

