ഡബ്ലിൻ: പ്രധാമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുകെയിലേക്ക് പോയ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെയും സംഘത്തിന്റെയും താമസ ചിലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഹോട്ടലിൽ ഒരു രാത്രി ചിലവിടുന്നതിനായി 4,200 യൂറോയോളമാണ് സംഘത്തിന് ചിലവിടേണ്ടിവന്നത് എന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു സൈമൺ ഹാരിസിന്റെ യുകെ സന്ദർശനം.
ഓക്സ്ഫോർഡിലെ ഓൾഡ് പാഴ്സണേജ് ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചത്. സൈമൺ ഹാരിസിന് പുറമേ യുകെയിലെ അയർലന്റ് അംബാസിഡർ മാർട്ടിൻ ഫ്രാസെറും ആറ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. ഇതിൽ സൈമൺ ഹാരിസിന്റെ മുറിയ്ക്ക് മാത്രം 563 യൂറോ ആയി. മറ്റ് ഉദ്യോഗസ്ഥരുടെ താമസത്തിനായി 275 യൂറോ ആയിരുന്നു ചിലവായത്.
Discussion about this post