ഡബ്ലിൻ: ഐറിഷ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസിന് പെൺകുഞ്ഞ് ജനിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനും ഭാക്യ കയോമെക്കും പെൺകുഞ്ഞ് ജനിച്ചത്. ഇതോടെ സൈമൺ ഹാരിസ് മൂന്ന് മക്കളുടെ പിതാവായി.
വെള്ളിയാഴ്ചയാണ് പെൺ കുഞ്ഞ് ജനിച്ച വിവരം പുറത്തുവന്നത്. ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് അദ്ദേഹം പെൺകുഞ്ഞിന്റെ പിതാവ് ആയിരിക്കുന്നത്. ബജറ്റിന് ശേഷം കുഞ്ഞിന്റെയും ഭാര്യയുടെയും പരിചരണത്തിനായി അദ്ദേഹം ലീവ് എടുക്കുമെന്നാണ് സൂചനകൾ. കുഞ്ഞ് പിറന്നതിന് പിന്നാലെ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഹാരിസിനും കയോമെയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചു. 2017 ൽ ആയിരുന്നു ഹാരിസും കയോമെയും വിവാഹം ചെയ്തത്.
Discussion about this post

