ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തെ തടവിനാണ് 21 കാരനായ പ്രതിയെ ശിക്ഷിച്ചത്. വിചാരണയ്ക്കിടെ പ്രതിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.
വാക്കാലുള്ള ബലാത്സംഗം, ബലാത്സംഗ ശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2022 ജനുവരിയിൽ ആയിരുന്നു പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ലെയിൻസ്റ്ററിൽ വച്ചായിരുന്നു സംഭവം. എന്നാൽ അതിക്രമം തടയാൻ പെൺകുട്ടി ഭയപ്പെട്ടു. ഇത്തരത്തിൽ മൗനം പാലിച്ചതും പ്രതികരിക്കാതിരുന്നതും സമ്മതമായി കാണാൻ കഴിയില്ലെന്ന് ആയിരുന്നു കോടതിയുടെ വിമർശനം.
Discussion about this post

