ഡബ്ലിൻ: ഡബ്ലിനിൽ വീട്ടിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾ മരിച്ചു. ഡണ്ട്രമിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് സാങ്കേതിക പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മറ്റാർക്കും സംഭവത്തിൽ പരിക്കില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

