ഡബ്ലിൻ: രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തുമെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെയായി വാഹനാപകടങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തേണ്ടിയിരിക്കുന്നു. അടുത്തിടെയായി അമിത വേഗം, മദ്യപിച്ച് വാഹനം ഓടിയ്ക്കൽ, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കൽ എന്നിവ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡ് സുരക്ഷയിൽ കാര്യമായ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മാത്രം റോഡപകടത്തിൽ 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡബ്ലിൻ മെട്രോപോളിറ്റൻ റീജിയൻ അസിസ്റ്റന്റ് കമ്മീഷണർ പോൾ ക്ലെറി പറഞ്ഞു. വാഹനം ഓടിയ്ക്കുമ്പോൾ നമ്മൾ സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

