ഡബ്ലിൻ: സമരം ചെയ്യാൻ ഉറപ്പിച്ച് മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമാർ. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെ അംഗങ്ങളായ നഴ്സുമാരാണ് സമരം ചെയ്യുന്നത്. നവംബർ 3 മുതൽ സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മതിയായ ജീവനക്കാർ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. തുടക്കത്തിൽ വർക്ക് ടു റൂൾ രീതിയിൽ ആയിരിക്കും സമരം. പിന്നീട് സമരം കടുപ്പിക്കും. മതിയായ നഴ്സുമാർ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് നിലവിലെ ജീവനക്കാർ അനുഭവിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിലവിൽ പത്ത് ഡബ്ല്യുടിഇ നഴ്സുമാരുടെ കുറവുണ്ട്. ജീവനക്കാരെ നിയമിക്കാൻ എച്ച്എസ്ഇയോട് ഐഎൻഎംഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയില്ലാത്തതിനെ തുടർന്നാണ് സമരം ചെയ്യാൻ തീരുമാനിച്ചത്.

