ഡബ്ലിൻ: ലെബനനിൽവച്ച് ആക്രമിക്കപ്പെട്ട സമാധാന പാലകർ സുരക്ഷിതരെന്ന് സ്ഥിരീകരിച്ച് സർക്കാർ. അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.
എല്ലാ പട്രോളിംഗ് അംഗങ്ങളും സുരക്ഷിതരാണെന്ന് മക്കെന്റി പറഞ്ഞു. അതിൽ അതിയായ ആശ്വാസം ഉണ്ട്. സംഭവത്തിന് പിന്നാലെയും സ്ഥലത്ത് അവർ ദൗത്യവുമായി മുന്നോട്ട് പോകുകയാണ്. സേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയത്തിന്റെ ലംഘനമാണെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
Discussion about this post

