ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മുൻ സുവിശേഷ ഹാളിൽ ഉണ്ടായ തീവയ്പ്പ് വംശീയ ആക്രമണമാണെന്ന് പോലീസ്. സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ആയിരുന്നു ഷാങ്കിലിലെ ഗോസ്പൽ ഹാളിൽ തീപിടിത്തം ഉണ്ടായത്.
മേൽക്കൂരയിൽ നിന്നാണ് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നിരിക്കുന്നത്. ഇതിൽ നിന്നും തന്നെ ആക്രമണം നടത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

