ഡബ്ലിൻ: ഇസ്രായേലിനെതിരെ കൂടുതൽ നടപടികൾ വേണമന്ന ആവശ്യവുമായി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേൽ മന്ത്രിമാർക്ക് അയർലൻഡിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയകാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിമാരായ ഇറ്റാമർ ബെൻ ഗ്വീർ, ബെസെലാൽ സ്മോർട്ടിക് എന്നിവർക്കാണ് അയർലൻഡ് പ്രവേശനം നിഷേധിച്ചത്.
പലസ്തീനികൾക്കെതിരെ വിദ്വേഷപരവും ആക്രമണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് മന്ത്രിമാർ നടത്തിയിട്ടുള്ളത്. അതിനാൽ ഇവർ യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നതിന് തന്നെ വിലക്ക് ഏർപ്പെടുത്തണം. ഇസ്രായേലിനെതിരെ കൂടുതൽ കർശനമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post

