ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ സോഷ്യൽ ഡെമോക്രാറ്റ്സിന്റെയും ഫിൻ ഗെയ്ലിന്റെയും പിന്തുണയിൽ വർധന. ശനിയാഴ്ച പുറത്തുവന്ന സൺഡേ ഇൻഡിപെന്റൻഡ് ആൻഡ് അയർലൻഡ് തിങ്ക്സ് അഭിപ്രായ സർവ്വേയുടെ ഫലത്തിലാണ് ഏറ്റവും പുതിയ വിവരങ്ങൾ. ഫിൻ ഗെയ്ൽ തങ്ങളുടെ ജനപ്രീതി രണ്ട് പോയിന്റ് ഉയർത്തിയപ്പോൾ സോഷ്യൽ ഡെമോക്രാറ്റ്സ് തങ്ങളുടെ പ്രീതി മൂന്ന് പോയിന്റ് വർധിപ്പിച്ചു. നിലവിൽ 12 ശതമാനമാണ് സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ജനപ്രീതി. ഫിൻ ഗെയ്ലിന്റേത് 19 ശതമാനവും.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള രാഷ്ട്രീയ പാർട്ടിയായി സിൻ ഫെയ്ൻ തുടരുന്നുണ്ട്. 20 ശതമാനം പിന്തുണയാണ് രാജ്യത്ത് സിൻ ഫെയ്നിന് ഉള്ളത്. എന്നാൽ ഫിയന്ന ഫെയിലിന്റെ പോയിന്റ് നിലയിൽ ഒരു ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. 16 ശതമാനമാണ് പാർട്ടിയുടെ നിലവിലെ പിന്തുണയായി രേഖപ്പെടുത്തിയിട്ടുള്ളത്.

