ഡൗൺ: കൗണ്ടി ഡൗണിൽ സംഘടിപ്പിച്ച പലസ്തീൻ അനുകൂല മാർച്ചും, ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും സമാധാനപരമായി സമാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു രണ്ട് പ്രകടനങ്ങളും നടന്നത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന നിഗമനത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിരുന്നു.
അയർലൻഡ്-പാലസ്തീൻ സോളിഡാരിറ്റി കാമ്പെയ്നിന്റെ നേതൃത്വത്തിൽ ആയിരുന്നു പലസ്തീൻ അനുകൂല മാർച്ച്. ലുർഗാനിൽ ആയിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ഇവിടെ നിന്നും പ്രകടനം അർമാഗിലെ ന്യൂറിയിലേക്ക് പുറപ്പെട്ടു. പലസ്തീൻ എയ്ഡ് അയർലൻഡ്, ചിൽഡ്രൻ നോട്ട് നമ്പേഴ്സ് എന്നിവയ്ക്കായി പണം സ്വരൂപിക്കുക എന്നതായിരുന്നു ഈ പ്രകടനത്തിന്റെ ലക്ഷ്യം. ഇതിനെതിരെ പ്രതിഷേധവുമായി മറ്റൊരു സംഘം രംഗത്ത് എത്തുകയായിരുന്നു.
Discussion about this post

