ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നിന്നും കാണാതായ യുവതിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. അതേസമയം ഇവരുടെ ആരോഗ്യാവസ്ഥയിൽ വലിയ ആശങ്കയിലാണ് പോലീസും കുടുംബാംഗങ്ങളും.
കഴിഞ്ഞ മാസം 19 ന് ആണ് 29 കാരിയായ സാറ നീലിനെ കാണാതെ ആയത്. ബെൽഫാസ്റ്റ് സിറ്റി ആശുപത്രിയ്ക്ക് സമീപത്തെ ജൂബിലി റോഡിൽ എത്തിയ ഇവരെ പിന്നീട് കാണാതെ ആകുകയായിരുന്നു. യുവതിയെ കണ്ടെത്തുന്നവരോ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ 101 എന്ന നമ്പറിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

