ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ പിടിയിലായത് പാലസ്തീൻ അനുകൂലികൾ. അറസ്റ്റിലായ മൂന്ന് പേരും പാലസ്തീൻ അനുകൂല പ്രവർത്തകർ ആണന്ന് പാലസ്തീൻ ആക്ഷൻ ഐർ ഗ്രൂപ്പ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഷാനൻ വിമാനത്താവളത്തിലേക്ക് മൂന്നംഗ സംഘം വാഹനം ഓടിച്ച് കയറ്റിയത്.
മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരം കോ ക്ലെയറിലെ പോലീസ് സ്റ്റേഷനിലാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചിരുന്നത്.
Discussion about this post

