ഡബ്ലിൻ: അയർലൻഡിൽ ജിപി ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നു. എച്ച്എസ്ഇയാണ് വിവരങ്ങൾ പങ്കുവച്ചത്. ജിപിമാരുടെ സേവനം നേരായ രീതിയിൽ ലഭിക്കാത്തതിനെ തുടർന്ന് 5,700 പേരാണ് എച്ച്എസ്ഇയുമായി കഴിഞ്ഞ വർഷം ബന്ധപ്പെട്ടത്.
വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ജിപിമാർ രാജ്യത്ത് ഇല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ജിപിമാരുടെ എണ്ണത്തിൽ 200 പേരിൽ താഴെ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ ജനസംഖ്യയിൽ 4,80,00 പേരുടെ വർധനവ് ഉണ്ടായി. ഇതേ കാലയളവിൽ ലൗത്തിലോ റോസ്കോമണിലോ പുതിയ ജിപി സേവനങ്ങളൊന്നും തന്നെ തുറന്നിട്ടില്ല. അതേസമയം ഗാൽവേയിൽ നാല് ജിപി സേവനങ്ങൾ ആരംഭിച്ചു. മയോ, വെക്സ്ഫോർഡ്, കോർക്ക്, ഡൺലാവോഹെയർ എന്നിവിടങ്ങളിലും ക്ലെയറിലും പുതിയ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

