ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ലൂൺ റോഡിൽ രാവിലെ 8.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേയ്ക്കും ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

