ചെന്നൈ: കുരങ്ങുകൾക്ക് പഴങ്ങൾ കൊടുക്കുന്നതിനിടെ കുന്നിൽ മുകളിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം . തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തിട്ടൻകുളം സ്വദേശി സുരേഷിന്റെ ഭാര്യ അനിത (29) ആണ് മരിച്ചത്. മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് നാട്ടിലെത്തിയത് ദിവങ്ങൾക്ക് മുൻപാണ്.
ശനിയാഴ്ച രാവിലെ ദമ്പതികൾ കലുഗസാലമൂർത്തി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ദമ്പതികൾ കുന്നിൻ മുകളിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചശേഷം ദമ്പതികൾ കുരങ്ങുകൾക്ക് പഴങ്ങൾ കൊടുക്കുകയായിരുന്നു, ഇതിനിടെ കുരങ്ങന്മാർ പെട്ടെന്ന് ചുറ്റും കൂടിയതോടെ അനിത ഭയന്നു , ബാലൻസ് നഷ്ടപ്പെട്ട് കുന്നിൻ മുകളിൽ നിന്ന് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു . വിവരമറിഞ്ഞയുടനെ ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ സ്ഥലത്തെത്തി . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

