കിൽഡെയർ: കൗൺസിലർ സ്ഥാനം രാജിവച്ച് സോഷ്യൽ ഡെമോക്രാറ്റിക് (എസ് ഡി) കൗൺസിലർ. കൗൺസിലർ പീറ്റർ മെൽറോസ് ആണ് രാജിവച്ചത്. കൃത്യനിർവ്വഹണം തുടരുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് രാജി.
ഇന്നലെ ആയിരുന്നു അദ്ദേഹം രാജി വ്യക്തമാക്കിയുള്ള കത്ത് അധികാരികൾക്ക് നൽകിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കിൽഡെയറിൽ നിന്ന് രാജിവയ്ക്കുകയോ പാർട്ടിവിടുകയോ ചെയ്യുന്ന മൂന്നാമത്തെ സോഷ്യൽ ഡെമോക്രാറ്റിക് കൗൺസിലറാണ് പീറ്റർ. രാജിക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം സ്ഥിരീകരിച്ചിട്ടുമുണ്ട്.
Discussion about this post

