ഡബ്ലിൻ: അയർലൻഡിൽ റെവല്യൂട്ടിന്റെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഗൂഗിൾ ക്ലൗഡ് നെറ്റ് വർക്കിലെതകരാറാണ് റെവല്യൂട്ടിന്റെ സേവനങ്ങളെ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് സാങ്കേതിക തകരാർ ബാധിച്ചത്.
ഇന്നലെ രാവിലെയോടെയായിരുന്നു തടസ്സം നേരിട്ടത്. ഫീച്ചറുകൾ ലഭ്യമാകാതിരിക്കുകയും ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതിരിക്കുകയും ആയിരുന്നു. നിരവധി സേവനങ്ങളെയാണ് തടസ്സം ബാധിച്ചത്. സേവനങ്ങൾ പൂർണമായി പുന:സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി മാപ്പ് പറഞ്ഞു.
Discussion about this post

