ഡബ്ലിൻ ; കോർക്ക് കൗണ്ടിയിൽ 56 കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ . കോർക്കിലെ ബാലിഫെഹാനിൽ നിന്നുള്ള പോൾ ഒ’കോണറിനെ, മാലോയിൽ നിന്ന് 2 കിലോമീറ്റർ അകലെ ബ്ലാക്ക് വാട്ടർ നദിക്കരയിലുള്ള നടപ്പാതയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് 30 കാരനാണ് പിടിയിലായത്.
മരണം കൊലപാതകമാണെന്ന് ഗാർഡ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച കോർക്ക് നഗരത്തിലെ കെന്റ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച ഇദ്ദേഹം, വൈകുന്നേരം 7.20-ന് ശേഷം മാലോ ട്രെയിൻ സ്റ്റേഷനിൽ എത്തിയെന്നാണ് ഗാർഡയുടെ നിഗമനം . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

