ഡബ്ലിൻ: അയർലന്റിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ സ്കൂൾ സെക്രട്ടറിമാർ. പെൻഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഫോർസ് ട്രേഡ് യൂണിയൻ സമരം നടത്താൻ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടന വോട്ടെടുപ്പ് ആരംഭിച്ചു.
പ്രൈമറി, സെക്കന്ററി തലത്തിലായി 2,300 ലധികം സ്കൂൾ സെക്രട്ടറിമാരാണ് സംഘടനയിൽ ഉൾപ്പെട്ടിരിക്കുന്നത്. വോട്ടിംഗിൽ ഇവരുടെ വികാരം പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും സ്കൂൾ സെക്രട്ടറിമാരെ തുടർച്ചയായി ഒഴിവാക്കുന്നതിലുള്ള നിരാശ ഇവരിൽ ഉണ്ട്. ഇതും പ്രതിഫലിക്കും.
Discussion about this post

