ഡബ്ലിൻ: സ്കാർലറ്റ് ഫോക്നറുടെ മരണത്തിൽ അറസ്റ്റിലായവരെ വിട്ടയച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് വിട്ടയച്ചത്. അറസ്റ്റ് ചെയ്തവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 40 വയസ്സുള്ള പുരുഷനും കൗമാരക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 12 ന് ആയിരുന്നു ആക്രമണത്തിൽ സാരമായി പരിക്കേറ്റ സ്കാർലറ്റ് ഫോക്നർക്ക് ജീവൻ നഷ്ടമായത്.
Discussion about this post

