തിരുവനന്തപുരം : രേണു സുധിയെ കുറിച്ചിട്ട് പോസ്റ്റിന് വന്ന അധിക്ഷേപങ്ങൾ മറുപടിയുമായി നടി സീമ ജി നായർ. ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് അമ്മയെയും കൊണ്ട് ആർസിസിയുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് താനെന്നും, എന്തെങ്കിലും താൻ ചെയ്യുന്നുവെങ്കിൽ സെലിബ്രറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നതെന്നും സീമാ ജി നായർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്. ആർക്കു വേണ്ടിയും താൻ പിരിക്കാറില്ല, സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരമെന്നും സീമ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്….

