ഡബ്ലിൻ: സ്പെയിനിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഐറിഷ് പൗരന്മാരെ തിരിച്ചറിഞ്ഞു. വെസ്റ്റ്മീത്തിലെ മുള്ളിംഗറിലുള്ള മാർക്ക് മക്കല്ലാഗ്, മൈക്കീല ന്യൂകോംബ്, ആമി മക്കല്ലാഗ് എന്നിവരാണ് മരിച്ചത്. ഇതിൽ മാർക്കും ആമിയും ദമ്പതികളാണ്. ഇവരുടെ മരണത്തിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ് വെസ്റ്റ്മീത്ത്.
മലാഗയ്ക്കടുത്തുള്ള മോട്ടോർവേയിൽ കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. മറ്റൊരു കാറുമായി ഇവരുടെ വാഹനം കൂട്ടിയിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഇയാൻ മക്കല്ലഗ് പരിക്കേറ്റ് ചികിത്സയിലാണ്.
Discussion about this post

