ഡബ്ലിൻ: അന്തരിച്ച അയർലന്റ് മലയാളി സാം ചെറിയാൻ തറയലിന്റെ സംസ്കാരം തിങ്കളാഴ്ച. രാവിലെ 11 മണിയ്ക്ക് ഡബ്ലിനിലെ ഡാർഡിസ്ടൗൺ ഓൾഡ് എയർപോർട്ട് റോഡിലെ കോളിൻസ്റ്റൗൺ ക്രോസിലുള്ള ഡാർഡിസ്ടൗൺ സെമിത്തേരിയിൽ ആണ് ഭൗതിക ദേഹം സംസ്കരിക്കുക. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ സാം ചെറിയാൻ അന്തരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ ഏഴ് മണിവരെ ഗ്ലാസ്നെവിനിലെ അവർ ലേഡി വിക്ടറീസ് കത്തോലിക്ക് ചർച്ചിൽ പൊതുദർശനം ഉണ്ടാകും. ഞായറാഴ്ച രത്മീൻസിലെ സെന്റ് മേരീസ് കോളേജ് ചാപ്പലിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും.
സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ് സാം ചെറിയാൻ. 18 വർഷം മുൻപാണ് സാം ചെറിയാൻ കുടുംബവുമൊത്ത് അയർലന്റിൽ എത്തിയത്.
Discussion about this post

