ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാ പരിശോധനകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്ന പരിശോധനകൾ ചൊവ്വാഴ്ച രാവിലെ വരെ തുടരും. ഗതാഗതലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
അമിത വേഗത, ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ തുടങ്ങിയ ഗതാഗത ലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിലായിരിക്കും പോലീസ് കൂടുതൽ ശ്രദ്ധ ചെലുത്തുക. എല്ലാ വർഷവും ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് വലിയ തിരക്കാണ് റോഡുകളിൽ അനുഭവപ്പെടുക. ഇത് വലിയ തോതിൽ ഗതാഗതക്കുരുക്ക് അപകടങ്ങൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്.

