ലിമെറിക്ക്: റൈഡർ കപ്പ് മത്സരത്തിൽ വളണ്ടിയർ ആകുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. യൂറോപ്യൻ ടൂർ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. വളണ്ടിയർ ആകാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ മുതൽ അപേക്ഷകൾ നൽകി തുടങ്ങാം.
അടുത്ത വർഷം കൗണ്ടി ലിമെറിക്കിലെ അഡാര മാനറിലാണ് റൈഡർ കപ്പ് നടക്കുക. രണ്ട് തരത്തിലുള്ള വളണ്ടിയർ റോളുകളാണ് ഇക്കുറി ഉണ്ടാകുക. ഓൺ കോഴ്സ് മാർഷൽ റോളിനൊപ്പം ഇക്കുറി അംബാസഡർ റോളും ഉണ്ടാകും. വ്യാഴാഴ്ച മുതലാണ് രണ്ട് റോളുകളിലേക്കുമുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. ഏപ്രിൽ 1 ആണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തിയതി.
Discussion about this post

