ഡബ്ലിൻ: പുതിയ എൽഇഎപി- 1 ബി എൻജിനുകൾ വാങ്ങാൻ തീരുമാനിച്ച് റയാൻഎയർ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ സിഎഫ്എം ഇന്റർനാഷണലുമായി കരാറിലേർപ്പെട്ടു. 500 മില്യൺ ഡോളർ ചിലവിട്ടാണ് റയാൻഎയർ എൻജിനുകൾ വാങ്ങുന്നത്.
30 എണ്ണമാണ് പുതിയതായി സ്വന്തമാക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻജിനുകൾ കൈമാറണമെന്നാണ് ധാരണ. 30 പുതിയ എൻജിനുകൾ കൂടി എത്തുന്നതോടെ റയാൻഎയറിന്റെ സ്പെയർ എൻജിനുകളുടെ എണ്ണം 120 ആയി വർദ്ധിക്കും.
Discussion about this post