ഡബ്ലിൻ ; വമ്പന്‍ ലാഭം നേടി ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ റയാൻ എയർ . ടിക്കറ്റ് ചെലവ് വര്‍ദ്ധിപ്പിച്ചതിനും, പുതിയ വിമാനങ്ങള്‍ വാങ്ങിയതിനും പിന്നാലെയാണിത് .
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടാക്സ് ഉള്‍പ്പെടാതെ 2.9 ബില്യണ്‍ ഡോളറിന്റെ ലാഭം നേടിയെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതി നേടിയതിനേക്കാൾ 40% അധികമാണിത്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 119 മില്യണ്‍ യാത്രക്കാരാണ് റയാൻ എയർ ഉപയോഗിച്ചത്. മുന്‍ തവണയെക്കാള്‍ 3% അധികമാണിത്. അധികയാത്രക്കാരെ കയറ്റാവുന്ന വിധം പുതിയ ബോയിങ് വിമാനങ്ങള്‍ വാങ്ങിയതാണ് ഇത് കാരണം.
ടിക്കറ്റ് നിരക്ക് 13% വര്‍ദ്ധിച്ച് 58 യൂറോ ആയതും ലാഭം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
Discussion about this post

