ഡബ്ലിൻ: വിമാന യാത്രികന് നഷ്ടപരിഹാരം നൽകാൻ റയാൻഎയറിനോട് ഉത്തരവിട്ട് കോടതി. സർക്യൂട്ട് സിവിൽ കോടതിയുടേതാണ് ഉത്തരവ്. യാത്രയ്ക്കിടെ വിമാനത്തിൽവച്ച് ചൂട് ചായ വീണ് ശരീരത്തിൽ പൊള്ളലേറ്റ കൗമാരക്കാരനാണ് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20,000 യൂറോ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
ഗ്രീസ് യാത്രയ്ക്കിടെ ആയിരുന്നു കൗമാരക്കാരന് ദുരനുഭവം ഉണ്ടായത്. ചായ വീണ് വലതുകാലിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങളുടെ സഹായം അഭ്യർത്ഥിച്ചെങ്കിലും കിട്ടിയില്ല. ഇത് പരിക്ക് സാരമുള്ളതാക്കി. ചായ വീണ് കുട്ടിയുടെ മാതാവിനും പൊള്ളലേറ്റിരുന്നു.
Discussion about this post

