ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പുതിയ കർമ്മപദ്ധതിയുമായി റോഡ് സേഫ്റ്റി അതോറിറ്റി ( ആർഎസ്എ). കാത്തിരിപ്പ് സമയം 10 ആഴ്ചയായി കുറയ്ക്കാനാണ് ആർഎസ്എ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് അനിശ്ചിതമായി നീളുന്നത് ഉദ്യോഗാർത്ഥികൾക്കും അധികൃതർക്കും വലിയ തലവേദനയായി മാറിയ പശ്ചാത്തലത്തിലാണ് തീരുമാനം.
നിലവിൽ ആറ് മാസം വരെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി ഉദ്യോഗാർത്ഥികൾക്ക് കാത്തിരിക്കേണ്ടിവരുന്നത്. 2025 സെപ്തംബറോടെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം 27 മുതൽ 10 ആഴ്ചവരെയാക്കി കുറയ്ക്കുകയാണ് ഉദ്ദേശം.
ഉദ്യോഗാർത്ഥികൾക്ക് പരിശീലനത്തിനായുള്ള അധിക സൗകര്യം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും. ടെസ്റ്റിംഗ് മണിക്കൂറുകളുടെ ദൈർഘ്യം വർദ്ധിപ്പിക്കും. പുതിയ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകളും തുറക്കും.