ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വടക്കൻ മേഖലയിലെ റോഡ് അടച്ചിടും. ഇന്ന് മുതൽ മൂന്ന് ആഴ്ചത്തേയ്ക്കാണ് റോഡ് അടച്ചിടുക. അതിനാൽ നഗരത്തിന്റെ വടക്ക് ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവർ മറ്റ് പാതകൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
ഫാരൻഷോൺ ബേഗിലെ സ്റ്റെൻസൺ പാർക്കിലെ 25 മീറ്റർ റോഡാണ് അടച്ചിടുന്നത്. ഈ റോഡിനെ മറ്റൊരു റോഡ് ഓവർലേയുമായി ബന്ധപ്പിക്കുന്ന നടപടികൾക്ക് വേണ്ടിയാണ് അടച്ചിടൽ. ഈ മാസം 28 വരെ ജോലികൾ തുടരും. റോഡ് അടച്ചിടുന്ന സാഹചര്യത്തിൽ ഗ്ലെൻവ്യൂ ഗാർഡൻസ്, ക്ലാരെവ്യൂ അവന്യൂ, എന്നിവിടങ്ങളിൽ വഴിതിരിച്ചുവിടലുകൾ ഉണ്ടാകും.
Discussion about this post

