ഗാൽവെ: ഗാൽവെയിൽ കടലിൽ കുടുങ്ങിയ രണ്ടംഗ സംഘത്തെ രക്ഷിച്ച് റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റിയൂഷൻ ( ആർഎൻഎൽഐ). കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവർക്കും യാതൊരു കുഴപ്പങ്ങളും ഇല്ലെന്ന് ദൗത്യ സംഘം അറിയിച്ചു.
ഹെയർ ഐലന്റിൽ നിന്നും മടങ്ങുകയായിരുന്നു രണ്ടംഗ സംഘം. ഇതിനിടെ ബോട്ടിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. കോസ്റ്റ്ഗാർഡ് ആണ് ഇവർ കുടുങ്ങിയ വിവരം ആർഎൻഎൽഐയെ അറിയിച്ചത്. സംഭവ സമയം പരിശീലനത്തിനൊരുങ്ങുകയായിരുന്നു ആർഎൻഎൽഐ സംഘം. വിവരം അറിഞ്ഞയുടൻ സ്ഥലത്ത് എത്തി രണ്ട് പേരെയും രക്ഷിക്കുകയായിരുന്നു.
Discussion about this post

