ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഫാർമസികളിൽ വേദന സംഹാരികൾക്ക് ക്ഷാമം. ഇതേ തുടർന്ന് വേദന സംഹാരികളുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. കമ്യൂണിറ്റി ഫാർമസികളിൽ വേദന സംഹാരികൾ ലഭിക്കാനില്ലെന്നാണ് വിവരം. ഇത് രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ദീർഘകാല രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കോ- കോഡമോൾ 30/500 മില്ലി ഗ്രാം, ആസ്പിരിൻ 75 മില്ലി ഗ്രാം, പ്രൊപ്രനോലോൾ തുടങ്ങിയ മരുന്നുകളുടെ ലഭ്യത വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. ഇത് ഒരു ഫാർമസയിൽ ഏകദേശം 50 മുതൽ 100 വരെ രോഗികളെ ബാധിക്കാൻ സാധ്യതയുണ്ട്.
Discussion about this post

