ഡബ്ലിൻ: പ്രിസൺ ഓഫീസർമാരുടെ നിയമനത്തിന്റെ ഭാഗമായുള്ള റിക്രൂട്ട്മെന്റ് ക്യാമ്പെയ്ൻ പുരോഗമിക്കുന്നു. 300 പേർക്കാണ് അവസരമുള്ളത്. ജയിലുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ നിയമനത്തിനായി അധികൃതർ ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. പുതിയ നിയമനം ഉദ്യോഗസ്ഥരുടെ കുറവിന് പരിഹാരമാകും.
2023 മുതലാണ് ജയിലുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ ആരംഭിച്ചത് എന്നാണ് ഐറിഷ് പീനൽ റിഫോം ട്രസ്റ്റ് വ്യക്തമാക്കുന്നത്. ലിമെറിക്കിലെ സ്ത്രീകളുടെ ജയിലിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. നിലവിൽ ജയിലിന്റെ ശേഷിയുടെ 48 ശതമാനവും നിറഞ്ഞു.
Discussion about this post

