ഡബ്ലിൻ: ഐറിഷ് വിദേശകാര്യവകുപ്പ് ഇടപെടൽ നടത്തിയ നയതന്ത്ര സഹായ കേസുകളുടെ എണ്ണം റെക്കോർഡിൽ. വിദേശകാര്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 1981 കേസുകളിലാണ് സഹായം നൽകിയത്. ആദ്യമായിട്ടാണ് ഇത്രയും അധികം കേസുകളിൽ വകുപ്പ് സഹായം നൽകുന്നത്.
കാണാതാകൽ, ഗുരുതര പരിക്ക്, അറസ്റ്റ്, മാനസിക പ്രശ്നം, മരണം തുടങ്ങിയ വിഷയങ്ങളിൽ വിദേശകാര്യവകുപ്പ് ഇടപെട്ടു. കഴിഞ്ഞ വർഷം വിദേശത്ത് മരിച്ച ഐറിഷ് പൗരന്മാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇടപെട്ട അഞ്ചിൽ ഒരു കേസും ഐറിഷ് പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ്.
Discussion about this post

