ടിപ്പററി: ടിപ്പററിയിലെ സ്ലീവെനമോണിലെ തീപിടിത്തത്തിന് പിന്നിലെ കാരണം അറിയാൻ സാധ്യതയില്ലെന്ന് മുതിർന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ. സ്ഥലത്ത് ഇപ്പോഴും തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സ്ഥലത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആക്ടിംഗ് അസിസ്റ്റന്റ് ഫയർ ചീഫ് കരോൾ കെന്നഡി പറഞ്ഞു. ആർടിഇയുടെ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലോൺമെൽ, കാഹിർ, കാരിക്ക്-ഓൺ-സുയിർ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ സ്ഥലത്തുണ്ട്. എത്രവലിയ നാശനഷ്ടമാണ് ഉണ്ടായത് എന്ന് വിലയിരുത്തിവരികയാണ്. കാട്ടുതീ എന്നത് പോലെയാണ് ആദ്യം തീ ആരംഭിച്ചത്. എന്നാൽ പിന്നീട് ഇത് ഓക്ക് തോട്ടത്തിലേക്കും വ്യാപിക്കുകയായിരുന്നു. നിലവിൽ തീപിടിത്തങ്ങൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി അഗ്നിശമന സേനാംഗങ്ങളെ മലയിൽ നിന്നും താഴെ ഇറക്കിയതായും കെന്നഡി കൂട്ടിച്ചേർത്തു.

