ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മഴയെ തുടർന്ന് മുന്നറിയിപ്പ്. എട്ട് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. നാളെ ഉച്ചയ്ക്ക് 1 മണി മുതൽ ആരംഭിക്കുന്ന യെല്ലോ വാണിംഗ് മറ്റെന്നാൾ രാവിലെ 9 മണിയ്ക്ക് അവസാനിക്കും.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അയർലൻഡിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ നാളെയും മറ്റെന്നാൾ രാവിലെ സമയങ്ങളിലും ലഭിക്കുന്ന മഴ നദികൾ കരകവിയുന്നതിനും പ്രളയത്തിനും കാരണമാകും. കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ്, ഡബ്ലിൻ, ലൗത്ത്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.
Discussion about this post

