ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 കൗണ്ടികളിൽ യെല്ലോ, ഓറഞ്ച് വാണിംഗുകൾ ഏർപ്പെടുത്തി. ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ മുന്നറിയിപ്പുകൾ നിലവിൽവരും.
വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. കാർലോ, ഡബ്ലിൻ, കിൽഡയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, വെക്സ്ഫോർഡ്, മൊനാഘൻ, ടിപ്പററി എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. 11 കൗണ്ടികളിലും അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്നുള്ള മഴയും അനുഭവപ്പെടാം. അതിനാൽ ജാഗ്രത പാലിക്കണം.
Discussion about this post

