ഡബ്ലിൻ: അയർലൻഡിൽ മഴയെ തുടർന്നുള്ള മുന്നറിയിപ്പ് തുടരുന്നു. 10 കൗണ്ടികളിലാണ് മുന്നറിയിപ്പ് തുടരുന്നത്. ഈ കൗണ്ടികളിൽ രാത്രിവരെ മഴ തുടരാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
ലൗത്ത്, കാവൻ, മൊനാഘൻ, ഡബ്ലിൻ, മീത്ത്, ആൻഡ്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് തുടരുന്നത്. ഇതിൽ ലൗത്തിൽ ഓറഞ്ച് റെയിൻ വാണിംഗും ബാക്കിയുള്ള 9 കൗണ്ടികളിൽ യെല്ലോ റെയിൻ വാണിംഗും ആണ്.
Discussion about this post

