ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ ആൻഡ് അസൈലം ഉടമ്പടിയിൽ നിലപാട് വ്യക്തമാക്കി അയർലൻഡ്. നിയമ പ്രകാരം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കി. രാജ്യത്ത് സമ്മർദ്ദം വർധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് അയർലൻഡ് കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.
പുതിയ നിയമം അനുസരിച്ച് യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ കുടിയേറ്റത്തിന്റെ സമ്മർദ്ദം അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്ന് ആളുകളെ സ്ക്രീനിംഗിനായി സ്വീകരിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ സമ്മർദ്ദം കുറയ്ക്കുന്നതിനായി പണം നൽകണം. കുടിയേറ്റക്കാരെ സ്വീകരിക്കാത്ത പക്ഷം ഫണ്ട് നൽകാനാണ് അയർലൻഡിന്റെ തീരുമാനം.
Discussion about this post

